മുസ്ഹഫിലെ 99-ാമത്തെ സൂറത്ത്, 8 ആയത്തുകൾ, 599-ാം പേജിൽ ആരംഭിക്കുന്നു.
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
1. ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍ - അതിന്റെ ഭയങ്കരമായ ആ പ്രകമ്പനം.
2. ഭൂമി അതിന്റെ ഭാരങ്ങള്‍ പുറം തള്ളിയാൽ,
3. അതിന് എന്തുപറ്റി എന്ന് മനുഷ്യന് പറയുകയും ചെയ്താല്‍.(1)
1) അന്ത്യദിനത്തിലുണ്ടാകുന്ന സംഭവങ്ങളത്രെ ഇവിടെ പ്രതിപാദിക്കപ്പെടുന്നത്.
4. അന്നേ ദിവസം അത് (ഭൂമി) അതിന്റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്.
5. നിന്റെ രക്ഷിതാവ് അതിന് ബോധനം നല്‍കിയത് നിമിത്തം.
6. അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്. അവര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്.
7. അപ്പോള്‍ ആര് ഒരു അണുവിന്റെ തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും.
8. ആര് ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന് അതും കാണും.(2)
2) ഇഹലോകത്ത് മനുഷ്യന് ചെയ്ത ഏത് നിസ്സാരമായ പ്രവൃത്തിക്കും കണിശമായ പ്രതിഫലം പരലോകത്ത് അല്ലാഹു നല്‍കുന്നതാണ് എന്നര്‍ത്ഥം.
ആശയ വിവർത്തനം: Malayalam Translation - Abdul Hamid Haidar and Kunhi Muhammad, പതിപ്പ് 1.0.3, QuranEnc.com-ൽ നിന്ന് മാറ്റമില്ലാതെ പ്രസിദ്ധീകരിക്കുന്നു. (QuranEnc.com)
വിവർത്തനം ഖുർആനിന്റെ ആശയങ്ങൾ കൈമാറുന്നു; അത് ഖുർആൻ തന്നെയല്ല. മുകളിലുള്ള അറബി മൂലമാണ് ഖുർആൻ.