തർതീൽ ലോഗോതർതീൽതത്സമയ റേഡിയോ

സൂറത്ത് കാഫിറൂൻ: മൂലവും ആശയ വിവർത്തനവും

മുസ്ഹഫിലെ 109-ാമത്തെ സൂറത്ത്, 6 ആയത്തുകൾ, 603-ാം പേജിൽ ആരംഭിക്കുന്നു.

ഇതിന്റെ പാരായണങ്ങൾ കേൾക്കുകഈ സൂറത്ത് തഫ്സീറോടെ മുസ്ഹഫിൽ വായിക്കുക‹ സൂറത്ത് കൗഥർസൂറത്ത് ന്നസ്ർ ›

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

1. (നബിയേ,) പറയുക: അവിശ്വാസികളേ,

2. നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.

3. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.

4. നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.

5. ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.

6. നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും.(1)

1) ഒരു സത്യവിശ്വാസി വിശ്വാസപരവും, ആരാധനാപരവുമായ തന്റെ വ്യതിരിക്തത നിലനിര്‍ത്തേണ്ടവനാണ്. ഏകദൈവത്വത്തിന്നെതിരായ ഒരു ആരാധനാരീതിയും അവന്‍ സ്വീകരിക്കാവുന്നതല്ല.

ആശയ വിവർത്തനം: Malayalam Translation - Abdul Hamid Haidar and Kunhi Muhammad, പതിപ്പ് 1.0.3, QuranEnc.com-ൽ നിന്ന് മാറ്റമില്ലാതെ പ്രസിദ്ധീകരിക്കുന്നു. (QuranEnc.com)

വിവർത്തനം ഖുർആനിന്റെ ആശയങ്ങൾ കൈമാറുന്നു; അത് ഖുർആൻ തന്നെയല്ല. മുകളിലുള്ള അറബി മൂലമാണ് ഖുർആൻ.

ഇതിന്റെ പാരായണങ്ങൾ കേൾക്കുകഈ സൂറത്ത് തഫ്സീറോടെ മുസ്ഹഫിൽ വായിക്കുക‹ സൂറത്ത് കൗഥർസൂറത്ത് ന്നസ്ർ ›