മുസ്ഹഫിലെ 110-ാമത്തെ സൂറത്ത്, 3 ആയത്തുകൾ, 603-ാം പേജിൽ ആരംഭിക്കുന്നു.
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
1. അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍.
2. ജനങ്ങള്‍ അല്ലാഹുവിന്റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് നീ കാണുകയും ചെയ്താല്‍
3. നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുകയും, നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.
ആശയ വിവർത്തനം: Malayalam Translation - Abdul Hamid Haidar and Kunhi Muhammad, പതിപ്പ് 1.0.3, QuranEnc.com-ൽ നിന്ന് മാറ്റമില്ലാതെ പ്രസിദ്ധീകരിക്കുന്നു. (QuranEnc.com)
വിവർത്തനം ഖുർആനിന്റെ ആശയങ്ങൾ കൈമാറുന്നു; അത് ഖുർആൻ തന്നെയല്ല. മുകളിലുള്ള അറബി മൂലമാണ് ഖുർആൻ.