തർതീൽ ലോഗോതർതീൽതത്സമയ റേഡിയോ

സൂറത്ത് അസ്ർ: മൂലവും ആശയ വിവർത്തനവും

മുസ്ഹഫിലെ 103-ാമത്തെ സൂറത്ത്, 3 ആയത്തുകൾ, 601-ാം പേജിൽ ആരംഭിക്കുന്നു.

ഇതിന്റെ പാരായണങ്ങൾ കേൾക്കുകഈ സൂറത്ത് തഫ്സീറോടെ മുസ്ഹഫിൽ വായിക്കുക‹ സൂറത്ത് ത്തകാഥുർസൂറത്ത് ഹുമസഃ ›

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

1. കാലം തന്നെയാണ സത്യം.

2. തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു.(1)

1) ജീവിതത്തിലെ ലാഭനഷ്ടങ്ങളെപ്പറ്റിയുള്ള ഭൗതികമായ വീക്ഷണം ഏതുകാലത്തുമുള്ള മനുഷ്യര്‍ക്ക് സുപരിചിതമാണ്. എന്നാല്‍ ഭൗതികലാഭം ക്ഷണികമാണ്. ആത്യന്തികമായ നഷ്ടത്തില്‍ നിന്ന് -പരലോകശിക്ഷയില്‍ നിന്ന്- രക്ഷപ്പെടാന്‍ അത് സഹായിക്കുകയില്ല. വിശ്വാസവും സൽകര്‍മവും, സത്യവും ക്ഷമയും അവലംബിക്കാനുള്ള ഉദ്‌ബോധനവും മാത്രമേ ആത്യന്തിക നഷ്ടത്തില്‍ നിന്ന് നമ്മെ രക്ഷിക്കുകയുള്ളൂ.

3. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.

ആശയ വിവർത്തനം: Malayalam Translation - Abdul Hamid Haidar and Kunhi Muhammad, പതിപ്പ് 1.0.3, QuranEnc.com-ൽ നിന്ന് മാറ്റമില്ലാതെ പ്രസിദ്ധീകരിക്കുന്നു. (QuranEnc.com)

വിവർത്തനം ഖുർആനിന്റെ ആശയങ്ങൾ കൈമാറുന്നു; അത് ഖുർആൻ തന്നെയല്ല. മുകളിലുള്ള അറബി മൂലമാണ് ഖുർആൻ.

ഇതിന്റെ പാരായണങ്ങൾ കേൾക്കുകഈ സൂറത്ത് തഫ്സീറോടെ മുസ്ഹഫിൽ വായിക്കുക‹ സൂറത്ത് ത്തകാഥുർസൂറത്ത് ഹുമസഃ ›